ദോഹ:നികുതിദായകർക്ക് ജനറൽ അതോറിറ്റി ഫോർ ടാക്സസ് ഉദ്യോഗസ്ഥരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സേവനം ആരംഭിച്ചു. നികുതി സംബന്ധമായ വിവിധ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുമായി ഒരുക്കിയതാണ് ഈ സംവിധാനം.
നികുതിദായകരും അതോറിറ്റിയും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ......

ദോഹ: ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റ് സംഘടിപ്പിച്ച 'ഓപ്പൺ കോൾ ഫോർ പബ്ലിക് ആർട്ട്' (Open Call for Public Art) മത്സരത്തിലെ നാല് വിജയികളായ പ്രോജക്ടുകൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 53 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 220-ലധികം എൻട്രികളിൽ നിന്നാണ് വിദഗ്ദ്ധ ജൂറിയുടെ വിലയിരുത്തലിനും പൊതുജനങ്ങളുടെ വോട്ടിംഗിനും ശേഷം വിജയികളെ തിരഞ്ഞെടുത്തത്.
മഷൈറെബ് ദോഹയിലെ (Msheireb Downtown Doha) പൊതു ഇടങ്ങളെ കൂടുതൽ ആകർഷകമാക്കുന്നതിനും കലയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമാണ് ഈ മുൻകൈയിലൂടെ ലക്ഷ്യമിടുന്നത്.ഗ്രാവിറ്റി ഡ്രോപ്സ് ഓൺ എ ഫ്ലോട്ടിംഗ് സർഫസ് (Gravity Drops on a Floating Surface): ബഹ്റൈൻ ആസ്ഥാനമായ 'മരാജ്' ആർക്കിടെക്ചർ സ്റ്റുഡിയോ ഒരുക്കിയ ഈ ഇന്ററാക്ടീവ് ശിൽപ മാതൃക, കാഴ്ചക്കാർക്ക് വെറുമൊരു കാഴ്ചവസ്തുവല്ല; മറിച്ച് തൊട്ടറിഞ്ഞും കളിച്ചും സമയം ചെലവഴിക്കാവുന്ന സജീവമായ ഒരു അനുഭവ ഇടമാണ്.
ഡെസേർട്ട് മൂവ്മെന്റ് (Desert Movement): ഖത്തറിലെ പ്രാദേശിക ഇന്ത്യൻ ആർക്കിടെക്റ്റായ ദാന അനസ് രൂപകൽപ്പന ചെയ്ത ഈ അലങ്കാര ശിൽപം, മരുഭൂമിയിലെ മണൽക്കുന്നുകളുടെ ദ്രുതഗതിയിലുള്ള സ്വാഭാവിക ഒഴുക്കിൽ നിന്നും മനോഹരമായ വക്രരേഖകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
വിസ്പേഴ്സ് ഓഫ് ലീവ്സ് (Whispers of Leaves): ഫ്രഞ്ച് കലാകാരൻ ഗില്ലൂം റോസിയറും ഖത്തറി കലാകാരി മറിയം ഫറജ് അൽ-സുവൈദിയും കൈകോർത്തപ്പോൾ പിറന്നത് വേറിട്ടൊരു ശബ്ദ ഇന്ററാക്ടീവ് അനുഭവമാണ്. ......
ദോഹ: ഖത്തറിലെ നാഷണൽ കേഡറുകൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ആദ്യമായി ന്യൂക്ലിയർ എഞ്ചിനീയറിംഗ് (Nuclear Engineering) മേഖലയിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠന സ്കോളർഷിപ്പ് നൽകുന്നു. ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, സിവിൽ സർവീസ് വികസന ബോർഡ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവ സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
ബ്രിട്ടൺ, യു.എസ്.എ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ മുൻനിര അംഗീകൃത സർവകലാശാലകളിലാണ് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവസരം ലഭിക്കുക. ......
കാസർകോട്: വിദേശത്തും നാട്ടിലും ഒരുപോലെ സ്നേഹത്തിൻ്റെ പാലം തീർത്ത ഖത്തറിലെ കാസർകോടൻ കൂട്ടായ്മ "ക്യൂട്ടിക്ക്" ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മേൽപറമ്പ് ന്യൂ ഗോൾഡൻ ബേക്കറി ഓഡിറ്റോറിയത്തിൽ "ക്യൂട്ടിക്ക് സംഗമം" സംഘടപ്പിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരികെ വന്നവരും ഇപ്പോഴും ഖത്തറിൽ ഉള്ളവരും ഒരേ വേദിയിൽ ഒത്തുകൂടിയപ്പോൾ പഴയ കാലത്തെ കഥകളും കൂട്ടായ്മയുടെ ഊഷ്മളതയും നിറഞ്ഞ സായാഹ്നമായി.
മാനേജിംഗ് ഡയറക്ടർ ലുക്ക്മാനുൽ ഹക്കിമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതം പറഞ്ഞു. മഹമ്മൂദ് പി.എ, ബഷീർ സ്രങ്ക്, സത്താർ മദീന, ശംസുദ്ധീൻ കോളിയാട്, ഷാഫി മാടന്നൂർ, ഹാരിസ് ഏരിയാൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. ......
ഭാരതീയ സംസ്കാരത്തിന്റെ ആത്മാവായി നിലകൊള്ളുന്ന കാവ്യമാണ് വാല്മീകി രാമായണം. ധർമ്മം, നീതി, കുടുംബബന്ധങ്ങൾ എന്നിവയുടെ ഉദാത്ത മാതൃകകൾ ചിത്രീകരിക്കുന്ന ഈ ഇതിഹാസത്തിൽ പുരുഷ കഥാപാത്രങ്ങളോളം തന്നെ, അല്ലെങ്കിൽ അതിനേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നവരാണ് സ്ത്രീകഥാപാത്രങ്ങൾ. ......
ദോഹ:നിർദ്ധനരായ
കുട്ടികൾക്ക്
എഞ്ചിനീയറിംഗ്, കൃഷി, ധനകാര്യം, പോർട്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ സമഗ്രമായ തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതായി ഖത്തറിലെ അനാഥ സംരക്ഷണ കേന്ദ്രമായ 'ദരീമ'യുടെ (Dreama Center) എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ നജ്ല ബിൻത് അഹമ്മദ് ആൽഥാനി വ്യക്തമാക്കി. പ്രാദേശിക പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ കേന്ദ്രത്തിന്റെ പുത്തൻ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചത്.
കേവലം അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലുപരി കുട്ടികളുടെ മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉറപ്പാക്കി അവരെ സ്വാശ്രയത്വത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ......
തിരുവനന്തപുരം: കാസർകോട് ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് നേരിട്ട് അറിയാമായിരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു.......
മന്ത്രിമാർ, ആഗോള സിഇഒമാർ എന്നിവരടങ്ങുന്ന സമിതിയിലേക്കാണ് ഡോ. ഷംഷീറിനെ ഫോറം നിർദ്ദേശിച്ചത്
കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബോർഡിലേക്ക് ലേക്ഷോർ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ......
ബംഗളുരു: കാവേരിമേഖല വീണ്ടും സംഘർഷഭൂമിയായി മാറുകയാണ്. ഇന്നലെ മുതൽ പതിനഞ്ച് ദിവസത്തേക്ക് 12000 ക്യുസെക് കാവേരിവെള്ളം ഓരോ ദിവസവും കർണാടകം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി( സി ഡബ്ലുഎംഎ) ഉത്തരവിട്ടതും കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി( സി ഡബ്ലു ആർ സി) അപ്പോൾ തന്നെ യോഗം ചേർന്ന് ആ ഉത്തരവ് നടപ്പാക്കാൻ നീക്കം ആരംഭിച്ചതുമാണ് കാര്യങ്ങൾ വഷളാക്കിയത്. ......